പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നദിയും ഡിസൈനറുമായ താരം സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. ഭർത്താവ് ഇന്ദ്രജിത്ത് ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ മകൾ പ്രാർത്ഥനയും അമ്മക്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുകയാണ്.
ഈ സുന്ദരിയായ സ്ത്രീയുടെ ഏതാനും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. അമ്മയ്ക്ക് സന്തോഷ ജന്മദിനം നേരുന്നു, എന്നെ പ്രചോദിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കൂ അമ്മേ എന്നും പ്രാർത്ഥന ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെ പൂർണിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രാർത്ഥന ആശംസകൾ അറിയിച്ചത്.
Leave a Comment