പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. സമൂഹമാധ്യമങ്ങളിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമയുടെ ജന്മദിനമായ ഇന്ന് ഭർത്താവും നടനുമായ ഇന്ദ്രജിത് ആശംസകളറിയിച്ചിരിക്കുകയാണ്.
എന്നാൽ ഇക്കാലമത്രയും തന്റെ താങ്ങായി നിന്ന പ്രിയപ്പെട്ടവളോട് നന്ദി പറയുകയാണ് ഇന്ദ്രജിത്. തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകളുമായി മകൾ പ്രാർഥനയും എത്തി. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് അമ്മ എന്നാണ് പ്രാർഥന പറയുന്നത്.
ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പോടെയാണ് പൂർണിമ ഇന്ദ്രജിത്തിന് ആശംസകളറിയിച്ചത്.ഒടുവിൽ നമ്മുടെ വിവാഹത്തിന് നിയമപരമായി പ്രായപൂർത്തിയായി എന്നാണ് തമാശരൂപേണ പൂർണിമ പറയുന്നത്.
കഴിഞ്ഞദിവസം തങ്ങളുടെ ഒന്നാം വിവാഹ വാർഷികാഘോഷത്തിന്റെ ഓർമകൾ പൂർണിമ പങ്കുവച്ചിരുന്നു.“എന്നെ പുറകിലേക്ക് എടുത്തെറിയുന്നതിന്റെ ഓർമകൾ.. ഒരു കേക്കും പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു. 2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം.
Post Your Comments