
‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം അതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു മാസ് സിനിമ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ‘ആറാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിരിക്കുന്നത് ഹിറ്റ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ‘ആറാട്ട്’ സംഭാവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് മനോരമ ദിനപത്രത്തിലെ സണ്‍ഡേ സപ്ലിമെന്റിനു അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍. മോഹന്‍ലാല്‍ നായകനായ മറ്റൊരു ബിഗ് ബജറ്റ് സിനിമ ഉപേക്ഷിച്ചിട്ടാണ് താന്‍ ഇങ്ങനെയൊരു പ്രോജക്റ്റിലേക്ക് കടന്നതെന്നാണ് ബി ഉണ്ണികൃഷ്ണന്റെ തുറന്നു പറച്ചില്‍.
‘ഈ സിനിമ തന്നെ കോവിഡ് കാലത്തിൻ്റെ സൃഷ്ടിയാണ്. ആദ്യം ഞങ്ങൾ പ്ലാൻ ചെയ്തത് മറ്റൊരു സിനിമയായിരുന്നു. മോഹൻലാൽ തന്നെയായിരുന്നു നായകൻ. നാൽപ്പത്തഞ്ചോളം ലൊക്കേഷനുകളിൽ ചിത്രീകരിക്കണം. ഭൂരിഭാഗവും കേരളത്തിനു പുറത്ത്. കൂടാതെ പല സീനുകളിലും അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളും വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടക്കില്ലെന്നു മനസ്സിലായി. അങ്ങനെയാണ് പുതിയ കഥയിലേക്കു വന്നത്. ഞാനും മോഹൻലാൽ സാറും ഒരുമിച്ചുള്ള അഞ്ചാമത്തെ പടമാണ്. ഒരു പക്കാ മാസ് പടത്തിലേക്ക് പോയാലോ? എന്ന് ആലോചന വന്നു. കഴിഞ്ഞ സിനിമകളെല്ലാം ജനപ്രിയ ഫോർമാറ്റിൽ തന്നെ ചെയ്തതാണെങ്കിലും പക്കാ മാസ് എന്ന നിലയിലേക്കു വന്നിട്ടില്ല എന്നാണ് എൻ്റെ വിലയിരുത്തൽ. ഞാൻ തന്നെ എനിക്കു കൽപ്പിക്കുന്ന ചില നിരോധനങ്ങളാവാം അതിനു കാരണം. അപ്പോൾ ഞാനൊന്ന് അഴിയണം എന്നു തോന്നി. അങ്ങനെയാണ് ഉദയനോട് തിരക്കഥയെപ്പറ്റി പറയുന്നത്’.
Post Your Comments