പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ താതാരം വെത്യസ്തമായ അഭിനയശൈലിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു.വിനയന്‍ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി തുടക്കം കുറിക്കുന്നത്.പിന്നീട പല പ്രമുഖ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കാൻ സാധിച്ചു. ഇപ്പോഴിതാ നൂറു സിനിമ പൂർത്തീകരിച്ച സിനിമാ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് ജയസൂര്യ .മാതൃഭൂമി വരാന്തപതിപ്പില്‍ വന്ന അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പങ്കുവെച്ചത്.
നൂറ് കഥാപാത്രങ്ങളുടെ ഓട്ടമല്‍സരം നടത്തിയാല്‍ ആര് ജയിക്കാനാണ് മനസ് ആഗ്രഹിക്കുക എന്ന ചോദ്യത്തിന് തന്‌റെ മക്കളില്‍ ആരാണ് കേമന്‍ എന്ന് ചോദിക്കുന്നത് പോലെയാണ് അതെന്ന് നടന്‍ പറയുന്നു.
തന്‌റെ പൊന്നുമക്കളില്‍ വേദയോ ആദിയോ കേമന്‍ എന്ന് ചോദിക്കുന്നത് പോലെയാണത്. ആ നൂറു കഥാപാത്രങ്ങളില്‍ എറ്റവും കൂടുതല്‍ സമയം ആരോടാണോ ചേര്‍ന്നുനില്‍ക്കുന്നത് അവരോട് സ്വാഭാവികമായും ഇത്തിരി അടുപ്പം കൂടുതലായിട്ടുണ്ട്.
100 സിനിമകള്‍ എന്നത് എണ്ണം മാത്രമാണ്. ഇത്രയും ചിത്രങ്ങള്‍ തികയ്ക്കാന്‍ കഴിയുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. അതില്‍ വലിയ മഹത്ത്വവും കാണുന്നില്ല. എല്ലാം ദൈവാനുഗ്രഹം കൊണ്ട് മാത്രം സംഭവിച്ച കാര്യങ്ങള്‍ മാത്രമാണ്. ഇന്ന് നൂറാമത് സിനിമയില്‍ അഭിനയിക്കുമ്പോഴും ആദ്യ സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ ഞാന്‍ ടെന്‍ഷനടിച്ചിട്ടുണ്ട്.ജയസൂര്യ പറയുന്നു. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സണ്ണിയാണ് നടന്റെ പുതിയ ചിത്രം.
Post Your Comments