ഹോളിവുഡ് താരം ആഞ്ജലീന ജോളി ആകാനായി നിരവധി സര്‍ജറി നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് 10 വര്‍ഷം കഠിന തടവ്. മതനിന്ദയ്ക്ക് പുറമേ സോഷ്യല്‍ മീഡിയയിലൂടെ അക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് 2019ല്‍ സഹര്‍ തബറിനെ അറസ്റ്റ് ചെയ്തത്.
ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹറിന്റെ യഥാര്‍ത്ഥ പേര് ഫത്തേമേ ഖിഷ്വന്ത് എന്നാണ്. ജയലില്‍ കഴിയുന്ന സഹറിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് ബാധിച്ചിരുന്നു. ഇതിന് പിന്നാലെ സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി
Post Your Comments