പ്രേക്ഷകര്‍ക്കു പ്രിയങ്കരരായ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. പിറന്നാളും വിവാഹ വാർഷികവും ഒരുപോലെ ആഘോഷിക്കുകയാണ് പൂർണിമ.2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ പ്രിയതമനൊപ്പമുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.
“ഒരു കഠിന വര്‍ഷമായിരുന്നു ഇത്. പക്ഷേ ഞങ്ങളുടെ സ്നേഹത്തിന് അതിലും കാഠിന്യമുണ്ടായിരുന്നു. വരാനിരിക്കുന്ന നിരവധി നല്ല കാലങ്ങള്‍ക്ക്, ചിരിക്കും ആഹ്ളാദത്തിനും ചങ്ങാത്തത്തിനും.
ഞങ്ങള്‍ക്കും തെളിച്ചമുള്ള വരും നാളുകള്‍ക്കും.. കരുത്തുറ്റ പിന്തുണയായി എനിക്കൊപ്പമുള്ളതിന് നന്ദി! സന്തോഷകരമായ പിറന്നാളും വിവാഹവാര്‍ഷിക ദിനവും, എന്റെ സ്നേഹമേ”, ഇന്ദ്രജിത്ത് കുറിച്ചു.
‘ഞങ്ങളുടെ വിവാഹത്തിന് ഇപ്പോൾ പതിനെട്ട് തികയുകയാണ്. തീർത്തും ലീഗലായി മാറിക്കഴിഞ്ഞു. ജാ സിമ്രാൻ.. ജാ! ജാ ലേ അപ്നി സിന്ദഗി… ‘ എന്നാണ് പൂർണിമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.ഇന്ദ്രജിത്തിനൊപ്പം കടൽക്കരയിൽ ചേർന്ന് നിൽക്കുന്ന ചിത്രങ്ങളും ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്.
Post Your Comments