ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ താരം രാകുല്‍ പ്രീത് സിങിനെക്കുറിച്ചു വ്യാജ വാർത്തകൾ നൽകിയ ചാനലുകള്‍ താരത്തോട് മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി (എന്‍ബിഎസ്എ). ഈ മരണത്തിൽ രാകുലിന് പങ്കുണ്ടെന്ന തരത്തിൽ അപകീർത്തിപരമായ റിപ്പോർട്ടുകൾ പങ്കുവച്ച സീ ന്യൂസ്, സീ 24, സീ ഹിന്ദുസ്ഥാനി എന്നീ ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത് പ്രക്ഷേപണം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തി മയക്കുമരുന്ന് കേസില്‍ രാകുലിന്റെ പേര് പറഞ്ഞു എന്ന രീതിയിലാണ് റിപ്പോര്‍ട്ടുകൾ പ്രചരിപ്പിച്ചത്. ഇതിനെതിരെ താരം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രാകുലിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് റിയയും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി എന്‍ബിഎസ്എയോട് വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്
കൂടാതെ ടൈംസ് നൗ, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ന്യൂസ് ആക്ഷന്‍, ആജ് തക്, എബിപി ന്യൂസ് എന്നീ ചാനലുകളോട് സുശാന്തുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments