GeneralLatest NewsMollywoodMovie GossipsNEWS

ദിയയുടെ കൂടെയുള്ളത് കാമുകനോ? ആകാംഷയിൽ ആരാധകർ

ഇരുവരും പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുള്ളത്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ മക്കൾ. നടിയായ അഹാന ഉൾപ്പടെയുള്ള സഹോദരിമാർക്ക് എല്ലാം തന്നെ സ്വന്തമായി യുട്യൂബ് ചാനൽ വരെ ഉണ്ട്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഏവരും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ദിയ പങ്കുവെച്ച ചില ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

സുഹൃത്ത് വൈഷ്ണവുമൊത്ത് ദിയ ചെയ്ത ഒരു നൃത്തമാണ് ഇപ്പോൾ വൈറലാകുന്നത്. വൈഷ്ണവുമൊത്താണ് ദിയ സ്ഥിരം സോഷ്യൽമീഡിയയിൽ കാണുന്നത്. ഇതിനെ തുടർന്ന് പലരും കമന്റ് ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. വൈഷ്ണവ് ദിയയുടെ സുഹൃത്ത് മാത്രമാണോ? കാമുകൻ ആണോ എന്ന് വരെ കമന്റ്റുകൾ ഉയരുന്നു.

ഇത്തവണ ഒരു തമിഴ് പാട്ടിനു ദിയയും ചുവടുവെച്ചിരിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വസീഗര എന്ന പാട്ടിന് റൊമാന്റിക് മൂഡിലുള്ള ചുവടുകളാണ് താരങ്ങള്‍ ചെയ്തിരിക്കുന്നത്. ആയിരങ്ങളാണ് വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത്.ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ വൈഷ്ണവുമൊത്തുള്ള ഡാന്‍സ് വീഡിയോകള്‍ ദിയ പങ്കു വെച്ചിട്ടുണ്ട്. സുഹൃത്ത് വൈഷ്ണവുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. വൈഷ്ണവിനും യുട്യൂബ് ചാനലുണ്ട്.

അടുത്തിടെ തമിഴിലെ ചെല്ലമ്മ എന്ന ഗാനത്തിനൊപ്പം താരങ്ങള്‍ ചുവട് വയ്ച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മൂന്ന് ലക്ഷത്തോളം ഫോളോവേര്‍സാണ് ദിയയ്ക്ക് യുട്യൂബിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button