
‘അങ്കമാലി ഡയറീസ്’ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേഷകരുടെ ഉള്ളു കീഴടക്കിയ നടനാണ് പെപ്പെ എന്ന ആന്റണി വര്‍ഗ്ഗീസ്. ഒരുപക്ഷെ ഇതാദ്യമായിരിക്കും ചെയ്ത കഥാപാത്രത്തിന്റെ പേരിൽ തന്നെ ഒരു നടൻ അറിയപ്പെടുന്നത്. ചിത്രം ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും ആന്റണി എല്ലാർക്കും പെപ്പെ ആണ്. അത്രമേൽ സ്വാധീനിക്കപ്പെട്ട ചിത്രവും കഥാപാത്രവുമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘അങ്കമാലി ഡയറീസ്’.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.ഹിമാലയൻ മലനിരകളിൽ വെക്കേഷൻ മൂഡിലുള്ള ആന്റണിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പമാണ് ഹിമാലയൻ ടൂറിൽ താരമുള്ളതെന്നാണ് സൂചന. ഇൻസ്റ്റയിൽ സജീവമായ ആന്റണി താടിയുള്ളതും താടിവടിച്ചതുമായ ചിത്രങ്ങൾ അടുത്തിടെ പങ്കുവെച്ചിരുന്നു.
സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments