തമിഴിലെ ജനപ്രിയ താരം ചിത്രയുടെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു മുറിക്കുള്ളിൽ കയറിയ ചിത്രയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചിത്രയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ചിത്രയുടെ കുടുംബം രംഗത്തെത്തി.
” ഫെബ്രുവരിയിൽ വിവാഹം നടത്താനിരുന്നതാണ്. ഇതിനായി ഹേംനാഥിന്റെ മാതാപിതാക്കൾക്കൊപ്പം മണ്ഡപം വരെ നോക്കിവച്ചിരുന്നു. ചൊവ്വാഴ്ച മകൾ ഫോണിൽ സംസാരിച്ചിരുന്നുവെന്നും സാധാരണ രീതിയിലാണു സംസാരിച്ചതെന്നും” ചിത്രയുടെ ‘അമ്മ പറഞ്ഞു. വരനായ ഹേംനാഥ് ചതിക്കുക ആണെന്നാണ് അവരുടെ ആരോപണം.
ഹേംനാഥ് മകളുടെ പണം കണ്ട് അടുത്തതാണ്. അത് തട്ടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയതെന്നും അവർ വ്യക്തമാക്കി. മകളെ ഹേം നാഥ് അടിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു റിട്ട. എസ്ഐ കൂടിയായ പിതാവ് കാമരാജ് നസ്രത്ത്പെട്ട് പൊലീസിൽ പരാതി നൽകി.
Post Your Comments