
തമിഴ് സീരിയല്‍ നടി വിജെ ചിത്രയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പുറത്ത്. കഴിഞ്ഞ ദിവസമാണ് ഹോട്ടൽ മുറിയിൽ ചിത്ര ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്നും പ്രതിശ്രുത വരനായ ഹേംനാഥിനെതിരെ ആരോപണവുമായി ചിത്രയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു.
കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നും, അമ്മ വിജയയുടെയും, പ്രതിശ്രുത വരന്‍ ഹേംനാഥിന്റെയും പെരുമാറ്റം താരത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്.
വിവാഹ നിശ്ചയത്തിന് ശേഷം വീട്ടുകാര്‍ അറിയാതെ ചിത്ര ഹേം നാഥിനെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ സീരിയല്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഇയാള്‍ വഴക്കുണ്ടാക്കിരുന്നു. ഈ വിവരം ചിത്ര അമ്മയെ അറിയിച്ചു. അവനുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കാനായിരുന്നു അമ്മ നല്‍കിയ ഉപദേശം. ഇതോടെ താരം കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. അമ്മയെയാണ് ചിത്ര അവസാനമായി വിളിച്ചത്.
Post Your Comments