പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 19ാം നൂറ്റാണ്ടിലെ താരങ്ങളെ ആരൊക്കെ എന്ന വിനയൻ വെളിപ്പെടുത്തി. 50 ഓളം താരങ്ങളെ പ്രഖ്യാപിച്ചിട്ടും വിനയൻ ചിത്രത്തിലെ നായകന്റെ പേര് വെളിപ്പെടുത്തിയില്ല. ഇത്തവണയും യുവനേടാനായിരിക്കും ചിത്രത്തിൽ എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.ജനുവരി ആദ്യവാരത്തിൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും. അത് വരെ നായകൻ സസ്പെൻസ് ആയി ഇരിക്കട്ടെ എന്ന് വിനയൻ പറയുന്നു.
അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ, ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ(തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
2021 ഫെബ്രുവരിയിലാണ് ചരിത്ര സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക. ഷാജികുമാറാണ് കാമറ. അജയൻ ചാലിശ്ശേരി കലാസംവിധാനം. വിവേക് ഹർഷൻ എഡിറ്റിങ്. പട്ടണം റഷീദ് ചമയവും ധന്യാ ബാലക്യഷ്ണൻ വസ്ത്രാലങ്കാരവും സതീഷ് സൗണ്ട് ഡിസൈനിങും നിർവഹിക്കുന്നു.
Post Your Comments