
ബെംഗളുരു ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്നട നടി സഞ്ജന ഗൽറാണിയ്ക്ക് ജാമ്യം അനുവദിച്ചു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും രണ്ട് ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
സെപ്റ്റംബർ 8 നാണ് സഞ്ജനയെ അറസ്റ്റ് ചെയ്തത്. സാന്റൽവുഡ് ലഹരിമരുന്ന് കേസിൽ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങി അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. സഞ്ജനയ്ക്ക് മാത്രമാണ് കേസിൽ ജാമ്യം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. രാഹുൽ തോൺസ്, വീരേന്ദ്ര ഖന്ന, രവിശങ്കർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
നേരത്തേ സഞ്ജനയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പുതിയ അപേക്ഷ നൽകുകയായിരുന്നു. ഇന്ന് വൈകിട്ടോ നാളെയോ സഞ്ജന ജയിലിൽ നിന്നും പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments