GeneralLatest NewsNEWSSpecial

റിമിക്കായി സ്പെഷ്യൽ വിഭവവുമായി മുക്ത; നാത്തൂന്മാർ ആയാൽ ഇങ്ങനെ വേണം!

കഴിച്ച് കഴിഞ്ഞ് വെച്ചയാൾക്കിട്ട് അടി ഉണ്ടെന്ന് റിമി

പ്രേഷകരുടെ പ്രിയ ഗായിക ആണ് റിമി ടോമി. അടുത്തിടയിലാണ് റിമി സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയത്. നിരവധി രസകരമായ വീഡിയോകളാണ് തരാം ഇതിലൂടെ പങ്കുവെക്കുന്നത്. ഇപ്പോഴിതാ നടിയും തന്റെ സഹോദരന്റെ ഭാര്യയുമായ മുക്തയുടെ സ്പെഷ്യൽ ഫുഡിനെപ്പറ്റിയുളള വിശഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ റിമി എത്തിയിരിക്കുന്നത്.

ചേന പുഴുക്കും ബീഫ് മുളകിട്ട് ഉലർത്തിയതുമാണ് മുക്ത റിമിയ്ക്കായി തയ്യാറാക്കിയത്. ഇത് കഴിച്ച് കഴിഞ്ഞ് വെച്ചയാൾക്കിട്ട് അടിയെന്നാണ് നടി കൂടിയായ റിമി നാത്തൂനോട് തമാശ രൂപേണ പറഞ്ഞത്.തയ്യാറാക്കുന്ന വിധമെല്ലാം പൂർണ്ണമായി കാട്ടിക്കൊണ്ടായിരുന്നു റിമിയുടെ വീഡിയോ. ബീഫ് മുളകിട്ട് ഉലർത്തിയത് വളരെ ടേസ്റ്റിയാണെന്നും അതിനേക്കാൾ ടേസ്റ്റാണ് ചേന പുഴുക്കിനെന്നും അത് കഴിച്ച ശേഷം റിമി പറയുന്നുണ്ട്.

അടുത്തുള്ള ഫ്ലാറ്റ് മേറ്റ്സിനും ഭർത്താവ് റിങ്കുവിൻ്റെ സുഹൃത്തുക്കൾക്കുമൊക്കെ മുക്ത തയ്യാറാക്കിയ ചേന പുഴുക്കും ബീഫ് മുളകിട്ട് ഉലർത്തിയതുമൊക്കെ കൊടുത്തശേഷമാണ് വീഡിയോ അവസാനിപ്പിച്ചത്.

അടുത്തിടെ റിമി പങ്കുവെച്ച വീഡിയോയിൽ സഹോദരൻ റിങ്കുവിൻ്റെയും ഭാര്യ മുക്തയുടെയും വൈറ്റ് കളർ തീമിലുള്ള വീടകം പരിചയപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button