‘മലയാള സിനിമയിലെ അടുക്കള’ പരിചയപ്പെടുത്തി മോഹൻലാൽ

എന്നെപ്പറ്റി രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുള്ള ചന്ദ്രശേഖറിന്റെ ഏറ്റവും ശ്രദ്ദേയമായ ഒരു പുസ്തകം

മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകത്തെ ക്കുറിച്ചു പങ്കുവച്ചു മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. ചലച്ചിത്ര അക്കാദമിയുടെ നവതി ഫെല്ലോഷിപ്പിന്റെ ഭാഗമായി അധ്യാപകനും മാധ്യമ പ്രവർത്തകനുമായ എ. ചന്ദ്രശേഖർ ഒരുക്കിയ കൃതിയാണ് മലയാള സിനിമയിലെ അടുക്കള.

മോഹൻലാലിന്റെ പോസ്റ്റ്

പ്രിയ സുഹൃത്ത് ശ്രി. എ. ചന്ദ്രശേഖറിന്റെ മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകം പേരു കേട്ടപ്പോൾ തന്നെ കൗതുകപൂർവ്വം വായിച്ചു. എത്ര മൗലികമായ നിരീക്ഷണങ്ങളാണതിൽ !

ഞാൻ അഭിനയിച്ച ബോയിങ് ബോയിങ് ലെ പാചക രംഗത്തെപറ്റിവരെ അധികമാരും ആലോചിച്ചിട്ടില്ലാത്ത വിധം എഴുതിയിരിക്കുന്നു . എന്നെപ്പറ്റി രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുള്ള ചന്ദ്രശേഖറിന്റെ ഏറ്റവും ശ്രദ്ദേയമായ ഒരു പുസ്തകം എന്ന നിലയ്ക്ക് ഞാനിതിനെ സിനിമയെ സ്‍നേഹിക്കുന്ന വായനക്കാർക്കു മുന്നിൽ സസന്തോഷം അവതരിപ്പിക്കുന്നു.

Share
Leave a Comment