
2010ലെ മിസ് കേരള വിജയിയും നടിയുമായ താരമാണ് ഇന്ദു തമ്പി. ഫാദേഴ്സ് ഡേ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഇന്ദുവിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചയാവുന്നത്. തട്ടുകടയിലിരുന്ന് ഇന്‍സുലിന്‍ എടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CIkMbUDJ-Ul/?utm_source=ig_web_copy_link
ഇത് താൻ ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. ഒരു കാര്യത്തെ കുറിച്ചുള്ള ബോധ്യമാണ് അതിനുള്ള പേടി കുറയ്ക്കുന്നത്, ഇന്ദു കുറിച്ചിരിക്കുകയാണ്. തട്ടുകടയിലിരുന്ന് ഇൻസുലിനെടുത്തു കൊണ്ട് രണ്ട് ലവ്ലി ലേഡീസിനൊപ്പം ഭക്ഷണത്തിനായി കാത്തിരിക്കുകയാണ്.
ഞങ്ങൾ മൂവരും കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൽട്ട് ലഭിച്ചവരാണ്. ഭക്ഷണം കഴിക്കാനായി മാസ്ക് മാറ്റിയതാണ്, ഇന്ദു പോസ്റ്റിൽ പറയുന്നു.
https://www.instagram.com/p/CIkK_XJp9-i/?utm_source=ig_web_copy_link
മേജര്‍ കിഷോറുമായി ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് 2014 ൽ ആണ് ഇരുവരും വിവാഹിതരായത്. കിഷോറും ഒരു സിനിമാ നടനാണ്. അനബെല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കിഷോറും ഇന്ദുവും പ്രണയത്തിലായത്.
Post Your Comments