
വന്യമായ ചലച്ചിത്ര ആവിഷ്കാരങ്ങളിലൂടെ പ്രേക്ഷരെ അമ്പരപ്പിച്ച വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന് കിം കി ഡുക്കിന്റെ വിയോഗത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി സംവിധായകൻ ഡോ. ബിജു. തന്റെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം പരിഗണിക്കാമെന്നതുള്പ്പടെയുള്ള കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചിരുന്നതായും ബിജു കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
‘ആ വാഗ്ദാനം നിറവേറ്റാനാകാതെ അദ്ദേഹം പോയി’ സംവിധായകന് കൂടിയായ ബിജുകുമാര്‍ ഫേസ്ബുക്കില്‍ എഴുതി.
read also:മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കിം കി ഡുക് ; വിടവാങ്ങിയത് ചലച്ചിത്ര ഇതിഹാസം
”ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി…പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല..അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും…
എന്തൊരു വര്ഷമാണീ 2020…”
https://www.facebook.com/dr.biju/posts/10218770034425153
Post Your Comments