പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തോർ : ലവ് ആൻഡ് തണ്ടർ’. തോർ സീരിസിലെ നാലാമത്തെ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുകയാണ്.
ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. മാർവൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഗോർ ദ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാകും ബെയ്ൽ അവതരിപ്പിക്കുക. 2022 മെയ് ആറിന് ചിത്രം റിലീസിനെത്തും. തോർ: രഗ്നരോക് ഒരുക്കിയ തൈക വൈറ്റിറ്റിയാണ് സംവിധാനം.
Post Your Comments