സിനിമാ മേഖലയിൽ കണ്ടുവരുന്ന പുരുഷ മേധാവിത്വമുള്ള സ്ക്രിപ്റ്റുകള്‍ക്ക് ഒരു മാറ്റം കണ്ടെത്തണമെങ്കിൽ കൂടുതല്‍ സ്ത്രീ എഴുത്തുകാരും സ്ത്രീ സംവിധായകരും കടന്നുവരണമെന്ന് സംവിധായകന് മഹേഷ് നാരായണന്. ‘റീല്‍ ആന്റ് റിയല്‍, ലിംഗാധിഷ്ഠിത അക്രമങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തില്‍ യു.എസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈ സംഘടിപ്പിച്ച ലൈവ് സംവാദ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മഹേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
‘പുരുഷ മേധാവിത്വമുള്ള സ്ക്രിപ്റ്റുകള്‍ക്കാണ് ഇപ്പോഴും കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമെന്ന് അവകാശപ്പെടുന്ന ധാരാളം സ്ക്രിപ്റ്റുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. അതിൽ ഒന്നും വലിയ പുതുമ ഇല്ല. ഈ രീതി മാറണമെങ്കില്‍ നമുക്ക് കൂടുതല്‍ സ്ത്രീ എഴുത്തുകാരെ വേണം, സ്ത്രീ സംവിധായകരെ വേണം. അവരെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും നിര്‍മ്മാണ കമ്പനികളുള്‍പ്പടെ തയ്യാറാകണം.’കൊവിഡ് കാലത്ത്, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സ്ത്രീ എഴുത്തുകാര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments