മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ബിന്ദു പണിക്കരുടെ മകൾ കല്യാണി ഏവർക്കും സുപരിചിതയാണ്. ഇപ്പോഴിതാ കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് താര പുത്രി.
സൂര്യയും അപർണ ബലമുരളിയും വേഷമിട്ട ‘സൂരറൈ പോട്ര്’ എന്ന സിനിമയിലെ ‘മണ്ണുരുണ്ട മേലെ’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കല്യാണി ചുവടു വെയ്ക്കുന്നത്. കല്യാണിക്കൊപ്പം സുഹൃത്തുമുണ്ട്.
ടിക് ടോക് വീഡിയോകൾ സ്ഥിരമായി ചെയ്തിരുന്ന കല്യാണിക്ക് ഒപ്പം ബിന്ദുവും സായി കുമാറും കൂടുമായിരുന്നു. മുൻപൊരിക്കൽ കോളേജിൽ വച്ച് മഞ്ജു വാര്യർക്കൊപ്പം സ്റ്റേജിൽ നൃത്തം ചെയ്ത അരുന്ധതിയുടെ വീഡിയോ വൈറലായിരുന്നു. ‘എന്റെ പാണ്ടിക്കൊപ്പം അൽപ്പം പാണ്ടിത്തരം’ എന്ന കുറിപ്പോടെയാണ് കല്യാണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments