ഇത് നാലാമത്തേത് ; കോവിഡ് ടെസ്റ്റ് വീഡിയോ പങ്കുവെച്ച് അനുമോൾ

കളമശ്ശേരി ലാബിൽ വെച്ചായിരുന്നു പരിശോധന

സിനിമാ താരങ്ങൾ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നടി അനുമോളും ഒരു വീഡിയോ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്. കോവിഡ് ടെസ്റ്റ് നടത്തുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

കോവിഡ് ടെസ്റ്റ് അത്രയ്ക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് നടി അനുമോളുടെ അഭിപ്രായം. ഇത് നാലാമത്തെ തവണയാണ് താൻ ടെസ്റ്റ് നടത്തുന്നതെന്നും നാല് തവണയും ഫലം നെഗറ്റിവ് ആയിരുന്നുവെന്നും താരം പറയുന്നു. കളമശ്ശേരി ലാബിൽ വെച്ചായിരുന്നു പരിശോധന.

Share
Leave a Comment