GeneralLatest NewsNEWSTV Shows

അടിച്ചു കൊന്നു കെട്ടിത്തൂക്കിയത്; വരനെതിരെ ആരോപണവുമായി ചിത്രയുടെ കുടുംബം

ചിത്ര വിഷാദരോഗിയായിരുന്നുവെന്നു ഹേംനാഥ്‌ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്

പ്രമുഖ സീരിയല്‍ നടി വിജെ ചിത്രയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ആണ് ചിത്രയുടെ പോസ്റ്റ് മോര്‍ട്ടം ചെയ്തത്. എന്നാൽ താരത്തിന്റെ മുഖത്തെ പാടുകൾ ദുരൂഹതയായി നിൽക്കുകയാണ്. ഇപ്പോഴിതാ മകളെ മരുമകന്‍ അടിച്ചു കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി ചിത്രയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നു.

പ്രതിശ്രുതവരന്‍ ഹേംനാഥിനൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന ചിത്ര ആത്മഹത്യ ചെയ്തത് എന്തിന് എന്ന അന്വേഷണത്തിലാണ് പോലീസ്. താരം വിഷാദരോഗിയായിരുന്നുവെന്നു ഹേംനാഥ്‌ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് .

read also: ചിത്രയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു; മരണത്തിൽ വരനെയും സഹായിയെയും ചുറ്റിപ്പറ്റി അന്വേഷണം

സീരിയല്‍ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപ് മുറിയെടുത്ത ചിത്ര കുളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയെന്നും ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തിനെ തുടര്‍ന്നു ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നുമാണ് ഹേമന്ദിന്റെ മൊഴി.

സംഭവത്തില്‍ ചിത്രയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും എന്നാണു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button