അടുത്തിടയിൽ സിനിമാ താരങ്ങൾ തങ്ങളുടെ കുട്ടിക്കാല ചിത്രം പങ്കുവെക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയും തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ആർമി യൂണിഫോം ധരിച്ച് നിൽക്കുന്ന ഒരു കുട്ടിക്കാല ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
“കുട്ടി പ്രിയങ്ക. എന്റെ വരാനിരിക്കുന്ന പുസ്തകത്തിലെ ആൽബത്തിൽ ഉൾപ്പെടുത്തിയ ഒരു പഴയചിത്രമാണ് ഇത്. അച്ഛന്റെ ആർമി യൂണിഫോം ധരിച്ച് വീടിനു ചുറ്റും അച്ഛന്റെ പിറകെ നടക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നു. വളരുമ്പോൾ അദ്ദേഹത്തെ പോലെയാവാൻ ഞാനാഗ്രഹിച്ചു. അദ്ദേഹമായിരുന്നു എന്റെ ആരാധനപാത്രം. എന്റെ സാഹസികതയെ അച്ഛൻ പ്രോത്സാഹിപ്പിച്ചു, ഞാനൊരു കൊച്ചുകുട്ടിയായിരുന്നെങ്കിൽപ്പോലും. “സ്വയം എക്സ്പ്ലോർ ചെയ്യാൻ ഞാനെപ്പോഴും ശ്രമിച്ചു, പുത്തൻ സാഹസികതൾ അന്വേഷിച്ചുകൊണ്ടിരുന്നു, പുതിയ എന്തെങ്കിലും കണ്ടെത്താൻ ശ്രമിച്ചു. മുൻപ് ചെയ്യാത്ത എന്തെങ്കിലും ചെയ്യുക, ഇതുവരെ ആരും കണ്ടെത്താത്ത എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നു എന്റെ ആഗ്രഹം. ഞാനെപ്പോഴും ഒന്നാമതാവാൻ ആഗ്രഹിച്ചു. ഇപ്പോഴും ഞാൻ നിത്യേന ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും ആ പ്രേരണയാണ് എന്നെ നയിക്കുന്നത്,”പ്രിയങ്ക കുറിക്കുന്നു.
https://www.instagram.com/p/CIoEzdXDKHg/?utm_source=ig_web_copy_link
ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. ഏഴു വർഷങ്ങൾക്ക് മുൻപ് ജൂൺ 10നായിരുന്നു പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്ര മരിച്ചത്.
Post Your Comments