
പ്രണവ് മോഹൻലാലിന്റെ നായികയായി എത്തിയ സയ ഡേവിഡിനെ പ്രേക്ഷകർ അത്ര പെട്ടന്ന് ഒന്നും മറന്നു കാണില്ല. സിനിമയിൽ ഇപ്പോഴും സജീവമായ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സയ.
മോഡലിങ് രംഗത്ത് നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവിന്റെ നായികയായാണ് സയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
സയയുടെ യഥാർഥ നാമം റേച്ചൽ ഡേവിഡ് എന്നാണ്. ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമയിലും സയ അഭിനയിച്ചിട്ടുണ്ട്.
ലവ് മോക്ടെയ്ൽ 2 എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.
സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ ചിത്രമായ കാവലാണ് സയ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
Post Your Comments