മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി യമുന. കഴിഞ്ഞ ഏഴാം തീയതി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചു അ മേരിക്കയില്‍ സൈക്കോ തെറപ്പിസ്റ്റായ ദേവന്‍ രാഘവന്‍ അയ്യങ്കേരിയുമായി യുമുന വിവാഹിതയായി. ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് ഇതെന്നു താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.
വിവാഹത്തെക്കുറിച്ചു യമുനയുടെ വാക്കുകള്‍ ഇങ്ങനെ, ആറു മാസം മുന്‍പേവന്ന ആലോചനയാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിയത്. രണ്ട് പെണ്‍മക്കളാണ് വളര്‍ന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കര്‍ശനമായി പറഞ്ഞതുകൊണ്ടാണ് താന്‍ വിവാഹത്തിലേക്ക് കടന്നത്. ദേവയുമായുള്ള ആലോചന വന്നപ്പോള്‍ ”അമ്മ ഒറ്റയ്ക്കാവരുത്.” എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസല്‍സും വന്നപ്പോഴും,”അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം” എന്നവര്‍ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോള്‍ അവര്‍ക്കും വലിയ സന്തോഷമായി. ദേവ ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ട് ആണ് തീരുമാനം എടുത്തത്.”
താനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ്. മക്കള്‍ തന്റെ അമ്മയ്ക്കൊപ്പവും. മക്കളുടെ വ്യക്തി സ്വാതന്ത്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്നും താരം വ്യക്തമാക്കി. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാല്‍ താന്‍ മക്കള്‍ക്കൊപ്പമാകും മുഴുവന്‍ സമയവും. അഭിനയരംഗത്തും തുടരും എന്നും യമുന അറിയിച്ചു.
Post Your Comments