
സിനിമയുടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടി യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന, സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ആമി, ആഷ്മി.
വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു.
Post Your Comments