കോളേജ് പഠന കാലം മുതലെ തനിക്ക് വ്യക്തമായൊരു രാഷ്ട്രീയമുണ്ടെന്ന് നടൻ അപ്പാനി ശരത്. സിനിമയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ഒറിജിനലായ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അപ്പാനി റിപ്പോർട്ടർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read:ഈ കഥ മഹാരാജാസ് കോളേജിന്റെതല്ല; എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറി കെ.ഹരികൃഷ്ണന്‍
എസ്എഫ്‌ഐക്ക് വേണ്ടി വേണ്ടി നിരവധി തെരുവ് നാടകങ്ങളും രാഷ്ട്രീയ നാടകങ്ങളുമെല്ലാം കളിച്ചിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രളയം, നിപ്പ ഇപ്പോള്‍ കൊവിഡും. ഇതില്‍ ഏത് പ്രതിസന്ധിയിലും ജനങ്ങള്‍ക്കൊപ്പം ചെറുത്ത് നില്‍ക്കുന്ന ഒരു സര്‍ക്കാരാണ് നിലവില്‍ ഉള്ളത്.
ഏറ്റവും ഇഷ്ടം വി എസ് സഖാവിനെയാണ്. രാഷ്ട്രീയത്തിന് അപ്പുറത്ത് വി എസ്സ് എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം നടന്നു വന്ന വഴികളും അതില്‍ പ്രധാനമാണ്. അതിനാല്‍ തന്നെ ഒതുക്കിയാല്‍ ഒതുങ്ങുന്ന വ്യക്തിയുമല്ല വിഎസ്. ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിട്ടുണ്ട്. അത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. അപ്പാനി ശരത്ത് പറയുന്നു.
Post Your Comments