സഹോദര ബന്ധങ്ങൾ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി നിലനിന്നിരുന്നത് കലാരഞ്ജിനി, ഉർവശി, കൽപ്പന എന്നിവരിലൂടെയായിരുന്നു. കലാ രഞ്ജിനി ക്യാരക്ടർ റോളുകളിലേക്കും കൽപ്പന ഹാസ്യത്തിലേക്കും വഴി മാറിയപ്പോൾ ഉർവശിയായിരുന്നു നായിക എന്ന നിലയിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നിന്നത്. തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കൽപ്പന എന്ന ഒരു പേരില്ലാതെ അത് പൂർണമാകില്ലെന്നും, ആ ബന്ധത്തിൻ്റെ തീവ്രതയും, അത് പിന്നീട് അകലങ്ങളിലേക്ക് വഴിമാറിയ സാഹചര്യത്തെക്കുറിച്ചും ഒരു പ്രമുഖ ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ ഉർവശി പങ്കുവയ്ക്കുകയാണ്.
‘ഞാനും കൽപ്പന ചേച്ചിയും ഇടയ്ക്ക് ഇടയ്ക്ക് സൗന്ദര്യ പിണക്കമുണ്ടാകാറുള്ള ആൾക്കാരാണ്. അവൾക്ക് ഭരിക്കാനായിട്ട് ദൈവം കൊടുത്ത ആദ്യത്തെ ആളാണ് ഞാൻ. കല ചേച്ചി മൂത്തതായതു കൊണ്ട് എന്നോടാണ് കൊച്ചി ലെ മുതലേ ഭരണം .വക്കീലും ഗുമസ്തനും എന്ന് പറയുന്ന രീതിയാണ്. അതുകൊണ്ട് പിണക്കവും ഇണക്കവുമാക്കെ വരും. അവൾ പറയുന്നത് കേൾക്കാതെ എൻ്റെ സ്വകാര്യ ജീവിതം ഞാൻ തീരുമാനിച്ചതോടു കൂടി അതൊരു അകൽച്ചയിലേക്ക് പോയിരുന്നു. പക്ഷേ പിന്നീട് അതൊക്കെ മാറിയിരുന്നു. കുഞ്ഞാറ്റയെ കല്‍പ്പനയ്ക്ക് വളരെ ഇഷ്ടമായിരുന്നു അതു പോലെ മോനെയും’. ഉര്‍വശി പറയുന്നു.
Post Your Comments