
പ്രേഷകരുടെ പ്രിയ നടനാണ് സൂര്യ. തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. ഈ ചിത്രത്തിൽ സൂര്യയുടെ നായികയാവുന്നത് മലയാളികളുടെയെല്ലാം പ്രിയ നടിയാണ്.
അപർണ്ണ ബലമുരളിക്ക് ശേഷം ഇത്തവണ സൂര്യയുടെ നായികയാവാൻ പ്രയാഗ മാർട്ടിനാണ് അവസരം ലഭിച്ചിരിക്കുന്നത്. തമിഴിലെ പ്രശസ്തരായ ഒൻപതു സംവിധായകർ ഒരുക്കുന്ന ‘നവരസ’ എന്ന ആന്തോളജിയിൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യയുടെ നായികയായി പ്രയാഗ എത്തുന്നത്.
സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് നവരസ നിർമിക്കുന്നത്. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒമ്പത് വിഷയങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾ ഒരുമിച്ചു ചേർത്താണ് നവരസ ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി. ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് മറ്റു ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത്.
നടി പാർവ്വതിയും നവരസയിൽ അഭിനയിക്കുന്നുണ്ട്. രതീന്ദ്രന്‍ ആര്.പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് പാര്‍വതി എത്തുക. .സൂര്യ, സിദ്ദാർഥ് വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണന്, അഴകം പെരുമാള്‍, പ്രസന്ന, വിക്രാന്ത്, സിംഹ, രേവതി, നിത്യമേനന്, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Post Your Comments