തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ധനുഷ് ശെൽവരാഘവൻ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. ഇപ്പോഴിതാ ഇരുവരും വീണ്ടുമൊന്നിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കലൈപുലി എസ് താണു നിര്‍മ്മിക്കുന്ന ധനുഷ് ശെല്വരാഘവന് ചിത്രം മാര്‍ച്ചില്‍ ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷ് എന്ന നടന്റെ കരിയര്‍ നിര്‍ണയിച്ച സംവിധായകനാണ് സഹോദരന് കൂടിയായ ശെല്വരാഘവന്. മയക്കം എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒരുമിച്ചത്. തുള്ളുവതോ ഇളമൈ, യാരടി നീ മോഹിനി എന്നീ ധനുഷ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും ശെല്വരാഘനായിരുന്നു. മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്ണന് ആണ് ധനുഷ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ ചിത്രം.
Post Your Comments