ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ടി’ൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷം പങ്കുവെച്ച് നടൻ സന്തോഷ് കീഴാറ്റൂർ. കഴിഞ്ഞ മാസം 23നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. കൊവിഡ് ബാധിതനായി സാമൂഹിക അകലം പാലിച്ച്, കൊവിഡ് പ്രോട്ടോകോളുകളെല്ലാം പാലിച്ച് ഒടുവിൽ നെഗറ്റീവ് ആയ ശേഷമാണ് താരം ലൊക്കേഷനിലെത്തിയത്. കൊവിഡിനു ശേഷം ആറാട്ട് ലൊക്കേഷനിലെത്തിയ കഥ പറഞ്ഞ് താരം. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എപ്പഴും പോസിറ്റീവ് ആകണം എന്നു തന്നെയാ ചിന്ത. രണ്ട് ദിവസം പനിച്ചു. പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോൾ +ve (covid). കുഴപ്പം പിടിച്ച +ve. പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം. കൃത്യം പത്താമത്തെ ദിവസം -ve. നെഗറ്റീവ് ആയതിന് ശേഷം (റിവെഴ്സ് ക്വാറന്റെനു ശേഷം ) വീണ്ടും പോസിറ്റീവ് ആകാൻ ( കോവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി….
Also Read: റെയ്ബാൻ വെച്ച് ലാലേട്ടൻ ; ആറാട്ട്&; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അങ്ങിനെ #ആറാട്ട് ലൊക്കേഷനിൽ എത്തപ്പെട്ടു…. നെയ്യാറ്റിൻകര ഗോപന്റെ ( നമ്മുടെ ലാലേട്ടന്റെ ) ഒന്നൊന്നര #ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടിൽ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോൾ ഒന്നൊന്നര +ve എനർജി കിട്ടി… കാത്തിരിക്കാം തീയേറ്ററുകൾ പൂരപറമ്പാക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനായി….#ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ് .മഹാനടനാണ് ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക് ,സ്നേഹത്തിന് മുന്നിൽ ബിഗ് സല്ല്യൂട്ട്.
Post Your Comments