
മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമാണ് സന ഖാൻ. കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ആത്മീയ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. തുടർന്ന് വിവാഹിതയാവുകയും ചെയ്ത സന സമൂഹമാധ്യമങ്ങൾ ഉൾപ്പടെയുള്ള വാർത്തകളിൽ നിറഞ്ഞുനിന്നു. ഇപ്പോഴിതാ സന ഖാൻ കോവിഡ് ടെസ്റ്റ് എടുക്കുന്ന വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്.
മൂക്കിൽ നിന്നും സ്രവം സ്വീകരിക്കുന്ന വീഡിയോയാണ്. മൂക്കിനുള്ളിലേക്ക് പുറത്തുനിന്നുള്ള ഒരു വസ്തു കടത്തുമ്പോൾ പലരും നേരിടാറുള്ള അസ്വസ്ഥതയാണ് സനയ്ക്കുമുള്ളത്. അത് ഈ വീഡിയോയിൽ പ്രകടമാണ്. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി ആണ് വീഡിയോ പങ്കുവെച്ചത്.
Post Your Comments