
വില്ലത്തി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് അർച്ചന. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും മല്‍സരാര്‍ത്ഥിയായി അര്‍ച്ചന പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരത്തിന്റെ പിറന്നാളാണ് ഇന്ന്. ജന്മദിനത്തിൽ തങ്ങളുടെ പ്രിയ സുഹൃത്തായ അർച്ചനയ്ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ രഞ്ജിനി. ഇവരുടെ സുഹൃത്ത് ദിയയും അരചനയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
ര്‍ച്ചനക്കൊപ്പമുളള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ചാണ് പ്രിയ സുഹൃത്തിന് രഞ്ജിനി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.ഹൃദയം നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നതോടൊപ്പം തന്നെ ഒരുമിച്ചുളള അടുത്ത യാത്രയില്‍ ഈ പിറന്നാള്‍ ആഘോഷമാക്കാം എന്നും അര്‍ച്ചനയോട് രഞ്ജിനി പറഞ്ഞു. ഒരുപാട് നന്ദി, ലവ് യൂ എന്നാണ് അര്‍ച്ചന കുറിച്ചത്.
കൂടെയുളളവരില്‍ കരുത്തുളള പെണ്ണ് എന്നാണ് അര്‍ച്ചനയെ കുറിച്ച് ദിയ പറയുന്നത്. കുറെ ജീവിതാനുഭവങ്ങളുളള ഉത്തരവാദിത്തബോധമുളള പെണ്ണ്. നന്നായി അധ്വാനിച്ചു ജീവിതം തിരിച്ച് പിടിച്ച പെണ്ണ്.ഇന്ന് ഇവളുടെ ജന്മദിനമാണ് ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും സന്തോഷവതിയായി ജീവിതം നല്ലപോലെ മുന്നോട്ടുപോട്ടെ എന്ന് ആശംസിക്കുന്നു. മുത്തേ ഉമ്മകള്‍. ദിയ കുറിച്ചു.
Post Your Comments