പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രചന നാരായണൻകുട്ടി. മിനിസ്ക്രീനിലൂടെ അരങ്ങേറിയ താരം ‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധയാകർഷിക്കുന്നത്.
രാജാരവിവർമ്മയുടെ പെയിന്റിംഗിനെ പുനരാവിഷ്കരിക്കുന്ന ഒരു ചിത്രമാണ് രചന പങ്കുവച്ചിരിക്കുന്നത്.
രവിവർമ്മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിന്റെ പുനരാവിഷ്കാരമാണ് ഇത്.നിതിൻ നാരായണനാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.
തൃശൂരിലെ ഒരു സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ‘മറിമായ’ത്തിൽ അഭിനയിക്കുന്നത്.
കുറച്ചുനാൾ ഒരു റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്. ലക്കി സ്റ്റാറിനു’ മുൻപെ തീർത്ഥാടനം, നിഴഴൽക്കൂത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം രചന ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
Post Your Comments