ബോളിവുഡ് നടി നീതു കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം ക്വാറന്റൈനിൽ പ്രവേശിക്കുകയാണെന്നും താരം പറഞ്ഞു. ജഗ് ജഗ് ജിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നീതു കപൂറും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഛണ്ഡീഗഡില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.
“ഈ ആഴ്ച ആദ്യം ഞാൻ കോവിഡ് പരിശോധനയ്ക്ക് വിധേയയായി. എല്ലാ സുരക്ഷാ നടപടികളും പിന്തുടരുന്നു, ഞാൻ സ്വയം ക്വാറന്റൈനിലാണ്, എന്റെ ഡോക്ടറുടെ ഉപദേശപ്രകാരം മരുന്ന് കഴിക്കുകയും സുഖമായി ഇരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ദയവായി സുരക്ഷിതമായി തുടരുക, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ”നീതു കപൂർ കുറിച്ചു.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നീതു കപൂർ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമായിരുന്നു ജഗ് ജഗ് ജിയോ.
Post Your Comments