മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. അടുത്തിടയിൽ താരം പങ്കുവെച്ച പോസ്റ്റുകൾ എല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തരാം നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ശ്രദ്ധേയമാവുന്നത്. മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച സംവിധായകനായിരുന്നു ഫാസിലെന്ന് മോഹൻലാൽ പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ അനുഭവങ്ങൾ താരം പങ്കുവെച്ചത്.
മലയാള സിനിമയുടെ ബൈബിള്‍ ആയ ഒരു ചിത്രമുണ്ടെന്നും, മണിചിത്രത്താഴാണ് ആ ബൈബിള്‍, ഫാസില്‍ നല്ലൊരു സ്റ്റോറിടെല്ലര്‍ ആയിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ തനിക്ക് വലിയൊരു അവസരം തന്ന സംവിധായകനാണ് ഫാസിലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘
എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിയുകയും ഒരു കഥാപാത്രത്തെ കൊടുത്താല്‍ എന്റെ കൈയില്‍ സുരക്ഷിതമായിരിക്കുമെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തിരിക്കണം. മോഹൻലാൽ പറഞ്ഞു. നോട്ടിരവധി ചിത്രങ്ങൾ ഫാസിലിനൊപ്പം ചെയ്യാൻ സാധിച്ചു. പിന്നീട് അദ്ദേഹം എന്റെ ഒപ്പം സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
Post Your Comments