GeneralNEWSSpecial

‘എന്റെ അച്ഛന്റെ പിറന്നാളാണ്’ ; ജയറാമിന് ആശംസകൾ നേർന്ന് മാളവിക

ജൂവലറി പരസ്യത്തിൽ അച്ഛന്റെ തോളോട് ചേർന്നിരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ആശംസ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി കുടുംബചിത്രങ്ങൾ താരം മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്. ഇന്ന് പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ജയറാമിന്റെ മകൾ ചക്കി എന്ന മാളവിക അച്ഛന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ്.

ഏതാനും മാസങ്ങൾക്കു മുൻപ് ഹിറ്റായ ജൂവലറി പരസ്യത്തിൽ അച്ഛന്റെ തോളോട് ചേർന്നിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മാളവിക അച്ഛന് പിറന്നാൾ ആശംസ നൽകിയത്.’എന്റെ അച്ഛന്റെ പിറന്നാളാണ്’ എന്ന കുറിപ്പും മാളവിക പങ്കുവെച്ചിട്ടുണ്ട്. ചക്കിയുടെ പിറന്നാൾ ആശംസയ്ക്ക് ചുവന്ന ഹൃദയത്തിന്റെ ഇമോജി കൊണ്ട് മറുപടിയും ജയറാം നൽകിയിട്ടുണ്ട്.

അടുത്തിടെയാണ് ജയറാം ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. അതിൽ നിന്നുമാണ് മകളുടെ ആശംസയ്ക്ക് മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button