തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്. ഇതിൽ എറണാകുളത്തെ പനമ്പള്ളി നഗറിലെ വോട്ടറാണ് നടൻ മമ്മൂട്ടി. എത്ര വലിയ തിരക്കായാലും വോട്ട് ചെയ്യാൻ മടി കാണിക്കാത്ത താരമാണ് മമ്മൂട്ടി. എന്നാൽ, മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യില്ല.
Also Read: അത്യാധുനിക സൗകര്യങ്ങളോടെ മമ്മൂട്ടിയുടെ കാരവാന് ; കണ്ണുതള്ളി ആരാധകർ
വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതു മൂലമാണ് താരത്തിന് ഇക്കുറി വോട്ട് ചെയ്യാൻ കഴിയാത്തത്. ബുധനാഴ്ച വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് പട്ടികയിലില്ലെന്ന കാര്യം വ്യക്തമായത്. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
Also Read: മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ; കൊവിഡിന് ശേഷമുള്ള ആദ്യ ഷൂട്ട് പരസ്യത്തിനുവേണ്ടി
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും ഇക്കുറി വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പേരും വോട്ടർ പട്ടികയിൽ നിന്നും നീക്കിയിരുന്നു. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും എ.കെ ആന്റണിയും ഇക്കുറി വോട്ട് ചെയ്തിരുന്നില്ല.
Post Your Comments