
ലാൽ ജോസും ഇഖ്ബാൽ കുറ്റിപ്പുറം കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം കൂടി ഒരുങ്ങുന്നു. ലാൽജോസ് സംവിധാനം ചെയുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ പതിനാലിന് യുഎഇയിലെ റാസല്‍ ഖൈമയില്‍ ആരംഭിക്കും. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്.
മൂന്നു വിജയചിത്രങ്ങൾക്കു ശേഷമാണ് ഇരുവരും വീണ്ടുമൊരുമിക്കുന്ന എന്ന പ്രത്യകത കൂടി ചിത്രത്തിനുണ്ട്.സൗബിന്‍ ഷാഹിറാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസാണ് നായിക. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ഒപ്പം ഒരു പൂച്ചയും.നഗരത്തിന്റെ പകിട്ടില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നവാഗതനായ അജ്മല്‍ സാബുവാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം- അജയ് മങ്ങാട്. മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യും ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രഘുരാമവര്‍മ്മ, നിശ്ചലഛായാഗ്രഹണം- ജയപ്രകാശ് പയ്യന്നൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍.
Post Your Comments