
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. താരത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളറിയിച്ചിരിക്കുന്നത്. മകൾ മാളവികയും അച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആശംസകൾ അറിയിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ട് ജയറാം പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധേയമാവുന്നത്.
‘ജന്മദിനത്തില്‍ സ്‌നേഹങ്ങളും ആശംസകളും നേരിട്ടും അല്ലാതെയും അറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഒരുപാട് നന്ദി’, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ജയറാം പറയുന്നു. പെരുമ്പാവൂര്‍ തോട്ടുവയിലുള്ള തന്റെ പശുഫാമില്‍ നിന്നാണ് ജയറാം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.55-ാം പിറന്നാളാണ് താരം ഇന്ന് ആഘോഷിക്കുന്നത്.
പത്തു വര്‍ഷം മുമ്പ് തുടങ്ങിയ ജയറാമിന്റെ ഫാമില്‍ ഇപ്പോള്‍ അമ്പതില്‍ അധികം പശുക്കളുണ്ട്. ശുചിത്വം കണക്കിലെടുത്ത് ജയറാമിന്റെ ഫാമിനെ നേരത്തെ സംസ്ഥാനത്തെ മാതൃകാ ഫാമായി കേരള ഫീഡ്‌സ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments