മലയാള സിനിമയ്ക്ക് അവതരണത്തില്‍ പുത്തൻ മാതൃക നൽകി ഹിറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്ന ദിലീഷ് പോത്തൻ എന്ന സംവിധായകൻ തൻ്റെ മൂന്നാം ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. നടനെന്ന നിലയിൽ അൻപതിലധികം സിനിമകൾ പൂർത്തിയാക്കിയ ദിലീഷ് പോത്തൻ താൻ ആദ്യമായി അഭിനയിച്ച മലയാള സിനിമയെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലാണ് താൻ ആദ്യമായി മുഖം കാണിച്ചതെന്നും ആ സന്ദർഭം വ്യക്തമാക്കി കൊണ്ടു ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ദിലീഷ് പോത്തൻ പറയുന്നു.
‘സംവിധായകന്‍ ലാൽജോസാണ് എൻ്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചത്. അധികമാർക്കും അറിയാത്ത കാര്യമാണത്. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമ മൈസൂരിൽ നടക്കുമ്പോൾ ഞാൻ അവിടെ കോളേജിൽ പഠിക്കുന്ന സമയമായിരുന്നു. അവിടെ മലയാള സിനിയുടെ ചിത്രീകരണമുണ്ടെന്നറിഞ്ഞ് ഞാനും പോയി. ദിലീപേട്ടൻ തിയേറ്ററിൽ സിനിമ കാണാൻ വരുന്ന ഒരു രംഗമുണ്ട് സിനിമയിൽ. അന്ന് അദ്ദേഹത്തിൻ്റെ പിന്നിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമ കാണാൻ ഞാനുമുണ്ടായിരുന്നു. ഇത് ഞാൻ അടുത്തിടെ ലാൽ ജോസ് സാറിനോട് പറയുകയും ചെയ്തിരുന്നു’.
മഹേഷിൻ്റെ പ്രതികാരം എന്ന ഹിറ്റ് സിനിമയ്ക്കും മുൻപേ എട്ടോളം ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തതിൻ്റെ എക്സ്പീരിയൻസുമായിട്ടാണ് ദിലീഷ് പോത്തൻ സ്വതന്ത്ര സംവിധാന രംഗത്തേങ്ങിറങ്ങുന്നത്
Post Your Comments