തനിക്ക് സൗന്ദര്യം ശാപമാണെന്നാണ് തുറന്നു പറഞ്ഞു മലയാള സിനിമയിലെ സുന്ദരനായ വില്ലൻ ദേവന്. രണ്ടു വര്‍ഷം മുന്‍പ് നൽകിയ ഒരു അഭിമുഖത്തില്‍ തന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെന്നു ദേവൻ പറയുന്നു. കൂടാതെ ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.
എന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞ് അവരെ മടക്കി അയക്കുകയായിരുന്നുവെന്ന് ദേവന് കൂട്ടിച്ചേർത്തു.
Post Your Comments