
പ്രേഷകരുടെ ഇഷ്ടപെട്ട ഗായകനാണ് ആദിത്യ നാരായൺ. അടുത്തിടെയായിരുന്നു ഗായകനും ഉദിത് നാരായണിന്റെ മകനുമായ ആദിത്യ നാരായണും ശ്വേത അഗർവാളും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ചും ഭാര്യയുടെ വിശേഷങ്ങളെക്കുറിച്ചും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ആദിത്യ.
ശ്വേതയെ കുറിച്ച് ആദിത്യയുടെ വാക്കുകൾ ഇങ്ങനെ, മടിച്ചിയും പ്രത്യേകിച്ച് ആഗ്രഹങ്ങളും ഇല്ലാത്ത ഒരാളാണ് ശ്വേത. ഒരു ദിവസം മുഴുൻ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ തന്റെ ഭാര്യയ്ക്ക് കഴിയും. ഒരു അഭിമുഖത്തിലാണ് ആദിത്യ ശ്വേതയെ കുറിച്ച് പറഞ്ഞത്.അതേസമയം, മടിച്ചിയാണെങ്കിലും എന്ത് ജോലി തിരഞ്ഞെടുത്താലും അതിൽ വിജയിക്കാനുള്ള കഴിവും ബുദ്ധിശക്തിയും ശ്വേതയ്ക്കുണ്ടെന്നും ആദിത്യ പറയുന്നു.
നിലവിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന ശ്വേത അഗർവാൾ നേരത്തെ അഭിനയത്തിലും അതിന് മുമ്പ് കെമിക്കൽ എഞ്ചിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലം ഒന്നിച്ച് ഇടപഴകിയവരാണ് ഞങ്ങൾ. 365 ദിവസവും ഒന്നിച്ച് ഉണ്ടാകണമെന്ന് ഞങ്ങൾക്കില്ല.
രണ്ടുപേർക്കും ഇഷ്ടമുള്ളത് ചെയ്യാനും കുടുംബവും ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ആദിത്യ പറയുന്നു.
Post Your Comments