GeneralLatest NewsMovie GossipsNEWSTV Shows

മകള്‍ വിവാഹം കഴിക്കാന്‍ ആയപ്പോഴാണോ വീണ്ടും വിവാഹം? നടി യമുനയ്ക്കെതിരെ സൈബർ ആക്രമണം

താരത്തിന്റെ രണ്ടാം വിവാഹമാണിത്

കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടി യമുന വിവാഹിതയായി. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയ ദേവയാണ് താരത്തെ വിവാഹം കഴിച്ചത്. യമുനയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ രണ്ടാം വിവാഹമാണിത്

യമുനയുടെ ആദ്യ ഭര്‍ത്താവ് സിനിമാ സംവിധായകനായ എസ്.പി.മഹേഷ് ആയിരുന്നു. പരസ്പരം യോജിച്ചു പോകില്ലെന്ന് ഉറപ്പായപ്പോള്‍ വളരെ മാന്യമായി പിരിയുക ആയിരുന്നതായും യമുന പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.

താരത്തിന്റെ രണ്ടാം വിവാഹവാർത്ത വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുകയാണ്. മകൾ വിവാഹം കഴിക്കാന്‍ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നാണ് വിമർശനം. എന്നാല്‍ മറ്റുചില ആരാധകര്‍ യമുനക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. കൂടാതെ ഏതെങ്കിലും സീരിയലിന് വേണ്ടിയുള്ള ഷൂട്ടിങ് ആയിക്കൂടെ ഇതെന്നും ചിലര്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button