പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2 . ബഹുഭാഷാ ചിത്രങ്ങളിലാണ് ഇറക്കിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം പതിപ്പാണ് ഈ ചിത്രം. ഈ ചിത്രത്തിലൂടെ മലയാളികൾ ഉൾപ്പടെയുള്ള പ്രേഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ റോക്കി ഭായ് എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ യാഷിനു സാധിച്ചു.
ചിത്രത്തിന്റെ ചിത്രങ്ങളും വാർത്തകളും മറ്റും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സിനിമിയില്‍ നിന്നുള്ള നായകൻ യാഷിന്റെ പുതിയൊരു സ്റ്റില്ലാണ് ചര്‍ച്ചയാകുന്നത്. യാഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി മൂലം മാറ്റവെച്ച സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. യാഷ് സിനിമയില്‍ സ്വയം വിളിക്കുന്നത് വില്ലൻ എന്നാണ്. പക്ഷേ വില്ലൻ നിലനില്‍ക്കുമെന്നാണ് യാഷ് പറയുന്നത്. നിര്‍ണായകമായ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments