മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി ആലീസ് വിവാഹിതയാകുന്നു. ‘കുടുംബം വലുതായി കൊണ്ടിരിക്കുകയാണ്’ എന്ന ക്യാപ്ഷനില്‍ പ്രതിശ്രുത വരനൊപ്പമുള്ളതും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിവാഹനിശ്ചയ വിശേഷങ്ങൾ താരം അറിയിച്ചത്.
പത്തനംതിട്ട സ്വദേശി സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. വിവാഹതീയ്യതി നിശ്ചയിച്ചിട്ടില്ല. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആലീസിന്റെ വരന്‍ അമിതാഭ് ബച്ചനെ പോലെയുണ്ടെന്നുള്ള കമന്റിന് ‘ശോ എനിക്ക് വയ്യ’ എന്ന റിപ്ലേ ആണ് കൊടുത്തത്
Post Your Comments