
മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം മികച്ച നായിക വേഷങ്ങൾ ചെയ്ത ഉർവശി താൻ മാളൂട്ടി എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് വർഷങ്ങൾക്കിപ്പുറം പങ്കുവയ്ക്കുകയാണ്. റൊമാൻ്റിക് സീനിൽ അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ മാളൂട്ടി എന്ന ചിത്രത്തിലെ റൊമാൻ്റിക് സീനിൽ ജയറാമിനെ കെട്ടിപ്പിടിക്കുമ്പോൾ അതൊന്ന് വേഗം തീർന്നു കിട്ടാൻ താൻ ജയറാമിനെ നഖം കൊണ്ടു കുത്തിയിരുന്നുവെന്നും ഒരു ചാനൽ ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ഉർവശി പറയുന്നു. 1992-ൽ പുറത്തിറങ്ങിയ ‘മാളൂട്ടി’ ബേബി ശ്യാമിലിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത ചിത്രമായിരുന്നു.
‘സിനിമയിൽ എനിക്ക് ഏറ്റവും അഭിനയിക്കാൻ ബുദ്ധിമുട്ട് റൊമാൻ്റിക് സീനാണ്. അത് ഏറ്റവും നന്നായി അറിയാവുന്ന നായകനാണ് ജയറാം. ഭരതൻ അങ്കിളിൻ്റെ ‘മാളൂട്ടി’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അതിലെ റൊമാൻ്റിക് രംഗങ്ങൾ എങ്ങനെ എങ്കിലും എടുത്ത് തീർന്നാൽ മതിയെന്ന ചിന്തയിലായിരുന്നു. ഞാൻ അന്ന് നഖം നീട്ടി വളർത്തിയിരുന്നു. അതുവച്ച് ഞാൻ ജയറാമിനെ കുത്തും. അത് എങ്ങനെയെങ്കിലുമങ്ങ് എടുത്ത് തീർത്താൽ മതിയെന്നായിരുന്നു. ഭരതനങ്കിളിനോട് നമുക്കിത് പറയാൻ പറ്റില്ലല്ലോ’. ഉർവശി പറയുന്നു
Post Your Comments