ചിലപ്പോഴൊക്കെ സിനിമയിൽ ആദ്യം തീരുമാനിക്കുന്ന നായകന്മാർ ആയിരിക്കില്ല സിനിമ റിലീസ് ആകുന്ന സമയത്ത് നായകനായി ഉണ്ടാവുക. നിശ്ചയിച്ച സിനിമയിൽ നിന്നും പിന്മാറിയവർ ഉണ്ടാകാം, കഥാപാത്രം കുറച്ചുകൂടി അനുയോജ്യം മറ്റൊരു നടനാണെന്ന് കരുതി തീരുമാനം മാറ്റുന്നവരുണ്ടാകാം. അങ്ങനെ ഒരു ചിത്രമാണ് മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമയായ ‘പൊന്മുട്ടയിടുന്ന താറാവ്‘.
ശ്രീനിവാസനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘പൊന്മുട്ടയിടുന്ന താറാവ്‘. ജയറാം, ഉർവശി, പാർവതി തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ, സിനിമയുടെ അണിയറക്കഥകൾ മറ്റൊന്നാണ്. തിരക്കഥാകൃത്ത് രഘുനാഥ് പലേരി ആയിരുന്നു ഈ സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ല.
Also Read: പതാക ദിനം ആചരിക്കുന്നതിന്റെ 3 കാരണങ്ങൾ: മോഹൻലാൽ പറയുന്നു
മോഹൻലാലിനെ ആയിരുന്നു ചിത്രത്തിൽ നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ, രഘുനാഥ് ആണ് ശ്രീനിവാസന് ഈ കഥാപാത്രം ചെയ്തുകൂടെ എന്ന് ചോദിച്ചത്. അങ്ങനെ വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് സിനിമ സംവിധാനം ചെയ്തപ്പോൾ ശ്രീനിവാസൻ തന്നെ നായകനായി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെയാണ് ഈ കഥകൾ തുറന്നുപറഞ്ഞത്.
Post Your Comments