പ്രേഷകരുടെ ഇഷ്ടപെട്ട തമിഴ് നടനാണ് ശരത് കുമാർ. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വാർത്തയാണ് പുറത്തുവരുന്നത്. മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ ആണ് ഇക്കാര്യം പങ്കുവെച്ചത്.നിലവിൽ ഹൈദരാബാദിൽ ചികിത്സയിൽ തുടരുകയാണ് ശരത്കുമാർ. അദ്ദേഹം രോഗമുക്തിയിലേക്കുള്ള പാതയിലാണെന്നും വരലക്ഷ്മി പറഞ്ഞു.
അദ്ദേഹത്തിന് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് ബാധയാണ് വന്നിട്ടുള്ളത്. മികച്ച ഡോക്ടർമാരുടെ ചികിത്സയിലാണ് ശരത് കുമാർ ഇപ്പോഴുള്ളതെന്നും വരലക്ഷ്മി പറഞ്ഞു.
Post Your Comments