പതിനെട്ട് വയസ്സ് പൂർത്തിയായി ; കന്നി വോട്ടിനൊരുങ്ങി സാനിയ ഇയ്യപ്പൻ

എനിക്കും കയ്യിൽ മഷി പുരട്ടിയ ഫോട്ടോ പോസ്റ്റ് ചെയ്യണം

പ്രേഷകരുടെ പ്രിയ താരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരം ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമയിൽ മിന്നും താരമായത്. ഇപ്പോഴിതാ തന്റെ കന്നി വോട്ടിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സാനിയ. എറണാകുളം ചക്കരപറമ്പിലാണ് തൻ്റെ വോട്ടെന്നും തന്റെ കന്നി വോട്ടു ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞുവെന്നും സാനിയ പറയുന്നു.

ആദ്യത്തെ വോട്ടാണെന്നറിയാം, പതിനെട്ട് വയസ്സ് പൂർത്തിയായി, ഇങ്ങോട്ട് വരുന്നതിന് മുൻപ് ഇലക്ഷൻ ഐഡിയ്ക്കും മറ്റുമായുള്ള കാര്യങ്ങളൊക്കെ അയച്ചു കൊടുത്തിരുന്നു. ഇനി പോയിട്ട് വേണം ആർക്ക് വോട്ട് ചെയ്യണം എന്ത് ചെയ്യണം എന്നൊക്കെ ആലോചിക്കാൻ. എല്ലാവരും കൈയ്യിൽ മഷി പുരട്ടി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ എൻ്റെയും അങ്ങനെ പോസ്റ്റണമെന്ന് ആഗ്രഹമുണ്ട്. അതിൻ്റെ എക്സൈറ്റ്മെൻ്റുണ്ടെന്നും സാനിയ പറയുന്നു.

Share
Leave a Comment